
റെയിൽവേ കരാർ തൊഴിലാളികൾ മരിച്ച സംഭവം; പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും
- ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ഉദ്യോഗസ്ഥനോ പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു
ഷൊർണൂർ: റെയിൽവേ പാലത്തിൽനിന്ന് വീണും തീവണ്ടിയിടിച്ചും നാല് കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ഉദ്യോഗസ്ഥനോ പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതോടെയാണിത്.

അപകടത്തിൽ മരിച്ച നാലാമൻ സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്‌മണനെ തീവണ്ടി തട്ടിയിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. മറ്റ് മൂന്നുപേരെയും തീവണ്ടിയിടിക്കുന്നത് കണ്ട് ഭയന്ന് പുഴയിലേക്ക് പാലത്തിന് മുകളിൽനിന്ന് ചാടിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. അപകടം നടന്ന് ഒരുദിവസത്തിനുശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ലക്ഷ്മണന്റെ ഭാര്യ റാണി, സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്‌മണൻ (60), ഭാര്യ വള്ളി (55) എന്നിവരെ തീവണ്ടിതട്ടിയെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.