
റേഷൻകാർഡ് തരം മാറ്റുന്നതിന് ഇപ്പോൾ അപേക്ഷിക്കാം
- ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം :പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം.

കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) വഴിയോ അപേക്ഷ സമർപ്പിക്കാവുന്നത്.
CATEGORIES News