
റേഷൻ കടകളിൽ പരിശോധനയ്ക്കൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം: റേഷൻ കടകളിൽ പരിശോധനയ്ക്കൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻകടകളിൽ നിന്ന് നൽകുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും. ബിൽപ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത ഉണ്ടായാൽ റേഷൻ കടകൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ പ്രതിമാസം അഞ്ച് കടകളിലെങ്കിലും പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കണം. റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. കാർഡ് ഉടമകളുടെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
CATEGORIES News