റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു

  • രാവിലെ കടകൾ തുറക്കുക അരമണിക്കൂർ വൈകി

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന സമയം കുറയും.നിലവിൽ രാവിലെ എട്ടു മുതൽ 12 വരെയും നാലു മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകൾ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്പതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും.ചർച്ചയിൽ KTPDS ആക്റ്റിലെ അപാകതകൾ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.ആക്ടിൽ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകൾക്കും നൽകണമെന്ന ആവശ്യവും റേഷൻ വ്യാപാരികൾ മുന്നോട്ട് വെച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )