റേഷൻ കാർഡ് മസ്റ്ററിംഗ് സമയ പരിധി നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് സമയ പരിധി നീട്ടി

  • പുതുക്കി നിശ്ചയിച്ചത് മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ്

തിരുവനന്തപുരം:റേഷൻ കാർഡ് മസ്റ്ററിംഗ് സമയ പരിധി വീണ്ടും നീട്ടി. പുതുക്കി നിശ്ചയിച്ചത് മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ്. നീട്ടിയത് നവംബർ അഞ്ച് വരെയാണ് .

മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ആർക്കും ഭക്ഷ്യധാന്യങ്ങൾ കിട്ടാത്ത പ്രശ്നമുണ്ടാവില്ലയെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂർത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )