റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ വീണ്ടും അവസരം

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ വീണ്ടും അവസരം

  • നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബി.പി.എൽ) മാറ്റാൻ വീണ്ടും അവസരം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനാവും.

പുതിയ റേഷൻകാർഡിന് അപേക്ഷിക്കുന്നവർക്ക് ആദ്യം വെള്ളകാർഡാണ് നൽകുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുൻഗണനാ വിഭാഗത്തിലേക്ക് മാറാനാവും. ഇത്തരത്തിൽ മാറ്റുന്നതിനാണ് നിലവിൽ അവസരമൊരുങ്ങുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )