ലഹരിക്കെതിരെ ശക്തമായ നടപടിയ്ക്ക് സർക്കാർ;സംസ്ഥാന വ്യാപക റെയ്‌ഡിന് സമഗ്ര പദ്ധതി

ലഹരിക്കെതിരെ ശക്തമായ നടപടിയ്ക്ക് സർക്കാർ;സംസ്ഥാന വ്യാപക റെയ്‌ഡിന് സമഗ്ര പദ്ധതി

  • അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും

തിരുവനന്തപുരം:ലഹരിക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പോലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി.

എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.കൂടാതെ അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പോലീസ് ഉടൻ ചെയ്യും. ജില്ലാ പോലീസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇൻ്റലിജൻസ് വിവരങ്ങൾ പങ്കുവെയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )