ലഹരിക്കെതിരേ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വിദ്യാർഥികൾ

ലഹരിക്കെതിരേ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വിദ്യാർഥികൾ

  • സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബ് അജന്യ, ദേവനന്ദ എന്നിവരാണ് രൂപകല്പന ചെയ്തത്

വടകര :ചെട്ട്യാത്ത് യു.പി. സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ വേണ്ടിയാണ് വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത് .പുതുപ്പണം അരവിന്ദ് ഘോഷ് റോഡ് പരിസരം, വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. പ്രധാനാധ്യാപിക കെ. അപർണ പരിപാടി ഉദ്ഘാടനം ചെയ്തു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബ് അജന്യ, ദേവനന്ദ എന്നിവരാണ് രൂപകല്പന ചെയ്തത്. സ്റ്റാഫ് സെക്രട്ടറി സി. സുധീഷ്, ശരത്, ഉല്ലാസ്, നവാസ്, കെ.കെ. ശ്രീജ, ഹാഷിം, ഗോകുൽ, സായൂജ്, അക്ഷയ് രാജ്, ശ്രുതി, ശ്രുതിഷ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )