
‘ലാപതാ ലേഡീസ്’ ഓസ്കാറിലേക്ക്; ഔദ്യോഗിക ഇന്ത്യൻ എൻട്രി
- മത്സരിക്കുന്നത് മികച്ച വിദേശഭാഷാ ചലചിത്ര വിഭാഗത്തിൽ
ഓസ്കാറിൽ തിളങ്ങാൻ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹിന്ദി സിനിമ ‘ലാപതാ ലേഡീസ്’. കിരൺ റാവു സംവിധാനം ചെയ്ത സിനിമ മത്സരിക്കുക മികച്ച വിദേശഭാഷാ ചിത്ര വിഭാഗത്തിലാണ്. ലാപതാ ലേഡീസ് 2025ലെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 29 ചിത്രങ്ങളിൽ നിന്നാണ്, പുരുഷാധിപത്യത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം തിരഞ്ഞെടുത്തത്.
മലയാള ചിത്രം ആട്ടം, കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻപീ പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്നിവയടക്കം 29 ചിത്രങ്ങളിൽ നിന്നാണ് ‘ലാപതാ ലേഡീസ്’ തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.