ലിയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം ഈ മാസം 18 ന്

ലിയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം ഈ മാസം 18 ന്

  • സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്‌ചകൾ ആരംഭിക്കും.

വത്തിക്കാൻ സിറ്റി : ലിയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം ഈ മാസം 18 ന് നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാകും സ്ഥാനാരോഹണം നടക്കുക. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാനയ്ക്ക് പുതിയ മാർപാപ്പയായ ലിയോ പതിനാലാമനാകും നേതൃത്വം നൽകുക.

സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്‌ചകൾ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെയും കാണുമെന്നും വത്തിക്കാൻ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )