
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
- ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന്
വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആണ് സ്ഥാനാരോഹരണ ചടങ്ങ് നടക്കുക. കനത്ത സുരക്ഷയാണ് വത്തിക്കാനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കുർബാനയ്ക്ക് കാർമികത്വം പാപ്പ തന്നെയാകും വഹിക്കുക. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചത്വരത്തിൽ വിശ്വാസികൾക്കായി നടത്തുന്ന പാപ്പയുടെ ആദ്യദിവ്യബലി കൂടിയാകും ഇത്.

സഭയുടെ ആദ്യപാപ്പയായ പത്രോസിന്റെ കബറിടത്തിൽ പ്രാർഥിച്ച ശേഷം കർദിനാൾമാരുടെ അകമ്പടിയോടെയാകും പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബലിവേദിയിലെത്തുക. പത്രോസിന്റെ തൊഴിലിനെ അനുസ്‌മരിച്ച് മുക്കവന്റെ മോതിരവും ഇടയധർമത്തെ ഓർമിപ്പിക്കുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാനചടങ്ങ്.
CATEGORIES News