
‘ലേഖനം തിരുത്താം തെറ്റ് കാണിച്ചുതരൂ’- നിലപാടിലുറച്ച് ശശി തരൂർ
- നല്ലത് ആര് ചെയ്താലും അംഗീകരിക്കണമെന്നും തരൂർ
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാറിന്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതിൽ തിരുത്താൻ തയ്യാറാവാതെ ശശി തരൂർ. മാറ്റിപ്പറയണമെങ്കിൽ കണക്ക് നൽകണമെന്നാവശ്യപ്പെട്ട് ദേശീയ -സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂർ.

പ്രവർത്തകസമിതി അംഗത്വം ഒഴിയണമെങ്കിൽ അതും ചർച്ച ചെയ്യാമെന്നും തരൂർ.