ലേഡീസ് ഒൺലി ട്രിപ്പിൽ ബഹിരാകാശത്തേക്ക് പറന്നിറങ്ങിയത് 6 വനിതകൾ

ലേഡീസ് ഒൺലി ട്രിപ്പിൽ ബഹിരാകാശത്തേക്ക് പറന്നിറങ്ങിയത് 6 വനിതകൾ

  • ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി

ടെക്സസ്:ചരിത്ര വിജയമായി ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം. പ്രശസ്‌ത ഗായിക കേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ 10 മിനിറ്റോളം ദൈർഘ്യമുള്ള ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി.

അമേരിക്കൻ മാധ്യമ പ്രവർത്തക ഗെയിൽ കിംങ്, നാസയിലെ മുൻ ശാസ്ത്രജ്‌ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ, മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )