
ലൈംഗികാതിക്രമക്കേസ്: മുകേഷ് എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
- മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്
തിരുവനന്തപുരം:ലൈംഗികാതിക്രമണക്കേസിൽ മുകേഷ് എംഎൽഎക്കും നടൻ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്
CATEGORIES News