ലൈംഗികാതിക്രമ കേസ്:സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും

ലൈംഗികാതിക്രമ കേസ്:സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും

  • സംവിധായകൻ രഞ്ജിത്തിന്റെ ഫോൺ ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും. ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിനുശേഷമാകും ചോദ്യം ചെയ്യലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിണിക്കും.

സംവിധായകൻ രഞ്ജിത്തിന്റെ ഫോൺ ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസിൽ സാക്ഷി മൊഴികളും കൂടുതൽ രേഖപ്പെടുത്താനുണ്ട്. ഇവയെല്ലാം ലഭിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )