ലൈംഗിക പീഡനക്കേസ്; രാഹുലിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല

ലൈംഗിക പീഡനക്കേസ്; രാഹുലിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല

  • രാഹുലിന് ഉപാധികളോടെ കഴിഞ്ഞദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യില്ല. തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന് നോട്ടീസ് നൽകില്ല. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതിയെ അറിയിക്കും.

മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. മാസത്തിൽ രണ്ട് തിങ്കളാഴ്ചകളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് കോടതി നിർദേശം. 23കാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് ഉപാധികളോടെ കഴിഞ്ഞദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷിക്കളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )