ലൈസൻസിനും പ്രൊബേഷൻ പീരിയഡ്

ലൈസൻസിനും പ്രൊബേഷൻ പീരിയഡ്

  • ഡ്രൈവർ കൂടുതൽ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാര നടപടി

തിരുവനന്തപുരം :ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതി മാറ്റാൻ മോട്ടോർവാഹന വകുപ്പ്. ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസൻസ് ഏർപ്പെടുത്താനാണ് ആലോചന.ആദ്യം പ്രൊബേഷണറി ലൈസൻസാകും നൽകുക. ഇക്കാലയളവിൽ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസൻസ് നൽകൂ. ഇത്തരത്തിൽ പ്രൊബേഷണറി ലൈസൻസ് നൽകുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്.

ഡ്രൈവർ കൂടുതൽ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാര നടപടി.ലൈസൻസ് കിട്ടിയാലുടൻ വാഹനമിറക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. ആലപ്പുഴയിൽ ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചത് അഞ്ചുമാസം മുൻപ് ലൈസൻസ് കിട്ടിയ വിദ്യാർഥിയായിരുന്നു. അതിവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് കാരണമായി. അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്ക‌ാരം രൂപപ്പെടുത്തലാണ് പരിഷ്കാരത്തിന്റെ ഉദ്ദേശ്യമെന്നും ഇതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )