
ലോകത്തിന് മാതൃകയായി കേരളത്തിന്റെ സ്വന്തം കൊച്ചി വാട്ടർമെട്രോ
- വാട്ടർമെട്രോ സർവീസ് മൂന്നാം വർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്
കൊച്ചി : കേരള സർക്കാർ നടപ്പാക്കിയ കൊച്ചി വാട്ടർ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വർഷം പൂർത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതൽ സാധാരണക്കാരുടെവരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടർമെട്രോ സർവീസ് മൂന്നാം വർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

വാട്ടർ മെട്രോയെന്ന ഈ ജലഗതാഗത സംവിധാനം വളരെ കുറഞ്ഞ ചെലവിൽ പൊതുഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിറവേറ്റുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കൊച്ചി വാട്ടർമെട്രോയുടെ മികവുറ്റ പദ്ധതി നിർവഹണവും അതുല്യമായ സർവീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളിൽ കൂടി ഇത് നടപ്പാക്കാൻ സർക്കാരിന് കരുത്തുപകർന്നിരിക്കുകയാണ്
CATEGORIES News