ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം പദവി;  ഒന്നാം സ്ഥാനം നേടി അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം പദവി; ഒന്നാം സ്ഥാനം നേടി അബുദാബി

  • 382 ആഗോള നഗരങ്ങളിൽ നിന്നാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്

അബുദാബി:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം നേടി.2017 മുതൽ തുടർച്ചയായ ഒമ്പതാം വർഷവും അബുദാബി പട്ടികയിൽ ഒന്നാമതെത്തിയതായി ഓൺലൈൻ ഡാറ്റാബേസ് നംബിയോ റിപ്പോർട്ട് വ്യക്തമാക്കി.382 ആഗോള നഗരങ്ങളിൽ നിന്നാണ് അബുദാബി ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം ഒരു ദശാബ്ദക്കാലമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന വിശേഷണത്തിനും നഗരം ഉടമയായി.

താമസക്കാർക്കും സന്ദർശകർക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാനുള്ള എമിറേറ്റിന്റെ നിരന്തരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് റിപ്പോർട്ട്. അബുദാബി പോലീസിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ ഏർപ്പെടുത്തിയ സുരക്ഷ, കമ്മ്യൂണിറ്റി അംഗങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന ബോധവത്കരണം തുടങ്ങിയവ പട്ടികയിൽ മുന്നിലെത്തുന്നതിന് സംഭാവന നൽകി. ജോലി ചെയ്യാനും ജീവിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലമെന്ന നിലയിലും നഗരം ആഗോള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.ദുബൈ, ഷാർജ, റാസ് അൽ ഖൈമ, അജ്‌മാൻ എന്നീ നാല് യു എ ഇ നഗരങ്ങളും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )