
ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക; പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
- 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും പദ്ധതിയിലൂടെ ലഭിക്കും
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക. പ്രവാസികൾക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന സർക്കാരും നോർക്ക കെയറുമായി ചേർന്നാണ് പദ്ധതി ആരംഭിക്കുന്നത്. ആരോഗ്യ ഇൻഷുറൻസും അപകട പരിരക്ഷയുമാണ് പദ്ധതിയിലൂടെ ലഭിക്കുക. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും പദ്ധതിയിലൂടെ ലഭിക്കും.ഐഡി കാർഡ് ഉള്ളവർക്കും, മറ്റ് സംസ്ഥാനങ്ങളിലെ എൻ ആർ കെ കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാം.രാജ്യത്തെ 16,000 ഓളം ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ പദ്ധതിയിലൂടെ ഉറപ്പാക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
