
ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ച് വേഫെയറർ ഫിലിംസ് ;കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്
- 275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക
കൊച്ചി:കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ 1 തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ ചാപ്റ്റർ 2 പ്രഖ്യാപിച്ച് വേഫെയറർ ഫിലിംസ്. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചാത്തനായിട്ട് തന്നെയാണ് ടൊവിനോ ചാപ്റ്റർ 2വിലെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദുൽഖർ സൽമാനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേസമയം ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. 275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല.
