
ലോക ചെസ് ചാമ്പ്യൻഷിപ്പ്; അഞ്ചാം ഗെയിമും സമനിലയിൽ
- നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനും ഇന്ത്യൻ താരം ഡി.ഗുകേഷുമാണ് ചാമ്പ്യൻ പട്ട ത്തിനായി ഏറ്റുമുട്ടുന്നത്
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അഞ്ചാം പോരാട്ടവും സമനി ലയിൽ പിരിഞ്ഞു. വെള്ളിയാഴ്ചത്തെ നാ ലാം ഗെയിമും സമനിലയിൽ കലാശിച്ചതി നു പിന്നാലെയാണ് അഞ്ചാം ഗെയിമും സമ നിലയിൽ പിരിഞ്ഞത്. നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനും ഇന്ത്യൻ താരം ഡി.ഗുകേഷുമാണ് ചാമ്പ്യൻ പട്ട ത്തിനായി ഏറ്റുമുട്ടുന്നത്.

40 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്. ഇതോടെ ഇരുവരുടേയും സ്കോർ 2.5 എന്ന നിലയിലായി. ആറാം ഗെയിം ഞായറാഴ്‌ച നടക്കും. ഒന്നാം പോ രാട്ടം ഡിംഗ് ലിറൻ വിജയിച്ചിരുന്നു. രണ്ടാം പോരാട്ടം സമനിലയിൽ പിരിഞ്ഞു. മൂന്നാം മത്സരത്തിൽ ഗുകേഷ് വിജയിച്ചു.

CATEGORIES News
TAGS singapore