ലോട്ടറി നിരക്ക് കൂട്ടി എല്ലാ ടിക്കറ്റുകൾക്കും ഇനി 50 രൂപ

ലോട്ടറി നിരക്ക് കൂട്ടി എല്ലാ ടിക്കറ്റുകൾക്കും ഇനി 50 രൂപ

  • സമ്മാനത്തുകയിലും വർധന

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 രൂപയായി ഉയർത്തി. സമ്മാനത്തുകകളിലും വർധനയുണ്ട്. 75 മുതൽ 80 ലക്ഷംവരെയായിരുന്ന ഒന്നാം സമ്മാനം ഒരുകോടി രൂപയായി ഉയർത്തി.നിലവിൽ ഫിഫ്റ്റി- 50 ഭാഗ്യക്കുറിക്ക് മാത്രമാണ് 50 രൂപ നിരക്കുള്ളത്.

പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നതോടെ ആഴ്ചയിൽ ഏഴ് ദിവസവുമുള്ള എല്ലാ ഭാഗ്യക്കുറികൾക്കും ടിക്കറ്റ് നിരക്ക് 50 രൂപയാവും.ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ സമ്മാനം ഒരുകോടിയായി ഉയരും. വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസിന് നിലവിൽ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇതും ഒരുകോടിയായി ഉയരും. നിലവിൽ മൂന്നെണ്ണത്തിന്റെ വിജ്ഞാപനം മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )