
ലോറി വഴിമാറി ഓടി, ഒഴിവായത് വൻ അപകടം
- അടിപ്പാതയുടെ മുകളിൽ കാബിൻ കുടുങ്ങിയതുകൊണ്ട് വൻ അപകടം ഒഴിവായി
കരിവെള്ളൂർ: കണ്ടെയ്നർ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളിൽ കാബിൻ കുടുങ്ങിയതുകൊണ്ട് വൻ അപകടം ഒഴിവായി. ദേശീയ പാതയിൽ കരിവെള്ളൂർ ബസാറിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. സർവീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിർമാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിർമാണത്തിൻ്റെ ഭാഗമായി തറനിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിലൂടെ യാണ് ഇവിടെ റോസ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയർത്തിയിട്ടുമില്ല 10 മീറ്ററോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴാൻ പോകുമ്പോഴാണ് കാബിൻ കുടുങ്ങിയത്. ഡ്രൈവർ അപകടം നടന്നയുടൻ ഓടിപ്പോയി മദ്യലഹരിയിലായിരുന്നു വെന്ന് സംശയിക്കുന്നു.
CATEGORIES News