വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രീംകോടതി

വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രീംകോടതി

  • മെയ് മാസത്തിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി വച്ചിരുന്ന ഹർജികളിലാണ് തീരുമാനം.

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി. അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് സ്റ്റേ. മെയ് മാസത്തിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി വച്ചിരുന്ന ഹർജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദ്രർകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രിംകോടതി വിധി പറയാൻ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസർക്കാർ
വാദിച്ചത്അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്സിലിലേക്കും ബോർഡുകളിലേക്കും പുതിയ നിയമനം സുപ്രിംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു. ബോർഡുകളിലേക്കും കൗൺസിലിലേയ്ക്കും അമുസ്ലിമുകളെ ഉൾപ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ് ഹർജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹർജികൾ ചീഫ്‌ജസ്റ്റിസ് ബി.ആർ.ഗവായ് പരിഗണിക്കാൻ തുടങ്ങിയപ്പോൾ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല. അതിനാൽ ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് പാലിക്കപ്പെടുന്നുണ്ട് എന്നായിരുന്നു ഒരു പക്ഷം പറഞ്ഞിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )