
വടകരയിൽ ഫൈബർവള്ളം മറിഞ്ഞ് അപകടം ഒരു മത്സ്യത്തൊഴിലാളി മരിച്ചു
- ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്
വടകര: സാൻഡ് ബാങ്ക്‌സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യണ്ടത്തിൽ അബൂബക്കർ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.

രണ്ട് പേരും അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു. തിരമാലയിൽ പെട്ട് വള്ളം മറിയുകയായിരുന്നു.ഇബ്രാഹിമാണ് അബൂബക്കറിനെ കരയിൽ എത്തിച്ചത്.
സാൻഡ് ബാങ്ക്സിൽ അപകടം പതിവായതോടെ പരിസരത്ത് 24 മണിക്കൂറും കോസ്റ്റ് ഗാർഡ് സേവനം ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കോസ്റ്റ് ഗാർഡ് വിഭാഗത്തിനെ അപകട വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
CATEGORIES News