വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം

വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം

  • തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ്

വടകര:കോഫീഹൗസിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം.തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ്. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് തീ യിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ചത്. തുടർന്ന് തീ പറമ്പ് മുഴുവനായി വ്യാപിക്കുകയായിരുന്നു. സമീപത്തെ സ്കാനിംഗ് സെൻ്റർ ജീവനക്കാർ തീ ഉയരുന്നത് കണ്ട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് വടകര ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഉൾപ്പടെ തീ പടരുന്നത് തടയാനായി. സീനിയർ ഫയർ & റസ്ക്യൂ‌ ഓഫീസർ അനീഷ് ഒയുടെ നേതൃത്വത്തിൽ റാഷിദ് എം.ടി, വിജീഷ് കെ.എം, സാരംഗ് എസ്.ആർ. റഷീദ്.കെ.പി, ആഷിക് പി, പ്രിയദർശനൻ, ശ്രീജിഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )