വടക്കുകിഴക്കൻ റബ്ബർ വരുന്നു കേരളത്തിന് ഭീഷണിയോ ?

വടക്കുകിഴക്കൻ റബ്ബർ വരുന്നു കേരളത്തിന് ഭീഷണിയോ ?

  • ഒരു ലോഡ് ഇറക്കുമ്പോൾ കേരളത്തിലെ റബ്ബറിനെ അപേക്ഷിച്ച് ഒന്നരലക്ഷം രൂപ വരെ ലാഭം കിട്ടുമെന്നാണ് ടയർ കമ്പനികളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

ടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് റബ്ബർ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നു. ടയർ കമ്പനികൾക്കുവേണ്ടി ഏജൻസികളാണ് റബ്ബർ എത്തിക്കുന്നത്. കേരളത്തിൽ 156 രൂപ വരെ ആർഎസ്എസ് അഞ്ച് ഗ്രേഡ് ഷീറ്റിന് വിലയുള്ളപ്പോൾ 130 രൂപയ്ക്കാണ് വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് റബ്ബർ എത്തിക്കുന്നത്. ഇത് കേരളത്തിലെ റബ്ബർ കർഷകർക്ക് തലവേദനയാവുകയാണ്.

ആർഎസ്എസ് നാലിനെക്കാൾ ഗുണനിലവാരം കുറഞ്ഞതാണ് ആർഎസ്എസ് അഞ്ച്. ഇത് കേരളത്തിലെത്തിച്ചത്തിന് ശേഷം വൃത്തിയാക്കുകയും പുക നൽകി ആർഎസ്എസ് നാലാക്കിമാറ്റിയതിന് ശേഷമാണ് ഏജൻസികൾ വിൽക്കുന്നത് .
ഇറക്കുമതി കാരണം കേരളത്തിലെ റബ്ബറിന് വില കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു ലോഡ് ഇറക്കുമ്പോൾ കേരളത്തിലെ റബ്ബറിനെ അപേക്ഷിച്ച് ഒന്നരലക്ഷം രൂപ വരെ ലാഭം കിട്ടുമെന്നാണ് ടയർ കമ്പനികളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇന്ത്യയൊന്നാകെ ഒറ്റവിപണിയായി മാറിയതോടെ എവിടെനിന്നും വാങ്ങാമെന്നും വടക്കുകിഴക്കൻ വ്യാപാരത്തിൽ നിയമപരമായി അനുകൂലമാണെന്നതും ഇറക്കുമതി വേഗത്തിലാകുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )