വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്;ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ മകൻ

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്;ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ മകൻ

  • കത്രിക വയറിനുള്ളിൽ വന്നത് ഞങ്ങളുടെ തെറ്റ് പോലെയായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടെന്ന് ഷിബിൻ കുറ്റപ്പെടുത്തി.

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിൽ കുടുങ്ങിയ ഉഷയുടെ മകൻ. ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോൾ കാര്യങ്ങളെന്നും ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല എന്ന സ്ഥിതിയാമെന്നും ഉഷയുടെ മകൻ ഷിബിൻ ജോസഫ് പറഞ്ഞു. എല്ലാവരും ഇപ്പോൾ കയ്യൊഴിയുകയാണ്
കത്രിക വയറിനുള്ളിൽ വന്നത് ഞങ്ങളുടെ തെറ്റ് പോലെയായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടെന്ന് ഷിബിൻ കുറ്റപ്പെടുത്തി.

വണ്ടാനത്ത് അമ്മയെ കാണിച്ചതാണ് ഞങ്ങളുടെ തെറ്റ്. ഇത്രയും കാലം അനുഭവിച്ച ദുരിതത്തിന് സർക്കാർ നീതി വാങ്ങിത്തരണം, ഞങ്ങൾക്ക് നീതി ലഭിക്കണം.ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അത്രയധികം അനുഭവിച്ചുവെന്നും ഷിബിൻ പറഞ്ഞു. ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോൾ. അവർക്ക് അബദ്ധം പറ്റി എന്ന് പോലും ആരും പറയുന്നില്ല. ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകരുത്. തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്നും ഉഷയുടെ മകൻ ഷിബിൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )