
വണ്ടൂർ സ്വദേശിയുടെ മരണകാരണം നിപ; സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി
- കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്
മലപ്പുറം: മലപ്പുറം വണ്ടൂർ സ്വദേശിയുടെ മരണകാരണം നിപയെന്ന് ആരോഗ്യമന്ത്രി.
കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. പുണെ വൈറോളജി ലാബിലെ ഫലംകൂടെ ലഭിച്ചതോടെയാണ് നിപയാണെന്ന് സ്ഥിതീകരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. ബെംഗളൂരുവിൽ രണ്ടുമാസംമുൻപ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടർന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു.
CATEGORIES News