വനം വാച്ചർക്ക് പരിക്ക്

വനം വാച്ചർക്ക് പരിക്ക്

  • അപകടം കാട്ടാനകളെ തുരത്താൻ പടക്കംപൊട്ടിക്കുന്നതിനിടെ

കൂരാച്ചുണ്ട്: കക്കയം ദശരഥൻകടവിലെ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45- ഓടെ കാട്ടാനക്കൂട്ടം ഇറങ്ങി. കാട്ടാനകളെ തുരത്താൻപടക്കം പൊട്ടിക്കുന്നതിനിടെ അപകടത്തിൽ വനം വകുപ്പ് ജീവനക്കാരന് പരിക്ക്. പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44) കൈപ്പത്തിക്കും ചെവിക്കും പരിക്കേറ്റത്.

വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും സംയുക്തമായി രൂപവത്കരിച്ച രക്ഷാ സ്ക്വാഡിന്റെ നേതൃത്വത്തിൽ ആനകളെ തുരത്തിയിരുന്നു. പത്തുമിനിറ്റിനുശേഷം വീണ്ടും കാട്ടാന പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്ന് ജനവാസ കേന്ദ്ര ത്തിലേക്കു കടക്കാൻ ശ്രമിക്കുന്നത് കണ്ട സ്ക്വാഡ് പ്രവർത്തകർ ബഹളംകൂട്ടി ഓടിക്കാൻ ശ്രമിച്ചു. പിന്നീടും ആനക്കൂട്ടം പിന്മാറാതെ വന്നപ്പോൾ സുനിൽ വേഗ ത്തിൽ പടക്കമെറിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 14-ന് ആന ക്കൂട്ടത്തെ ഓടിക്കാൻ പടക്കമെറിഞ്ഞപ്പോൾ താത്കാലിക വാച്ചർക്കും പരിക്കേ റ്റിരുന്നു.

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിൽ ഇപ്പോൾ സുഖം പ്രാപിക്കുന്നു. കൈയ്ക്ക് നടത്തിയ ശസ്ത്രക്രിയക്കുശേഷം ഐ സി യുവിലാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )