വനവത്കരണ പദ്ധതിയിൽ വൻ ഇളവ്;ഇനി വനം വെളുക്കും

വനവത്കരണ പദ്ധതിയിൽ വൻ ഇളവ്;ഇനി വനം വെളുക്കും

  • അടിസ്ഥാന സൗകര്യവികസനത്തിന്റെ പേരിൽ ഏത് സ്വകാര്യനിക്ഷേപകർക്കും പണമടച്ച് വനഭൂമി സ്വന്തമാക്കാമെന്ന തലത്തിലേക്ക് നിയമം മാറും

നഭൂമിയിൽ വികസന പ്രവൃത്തികൾക്ക് അനുമതി നൽകുമ്പോൾ പകരം ഭൂമി മറ്റൊരു ഭാഗത്ത് കണ്ടെത്തി വനവത്കരണം നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഗ്രീൻ ക്രെഡിറ്റിന്റെ പേരിൽ പുതുതായി പുറത്തിറക്കിയ ഭേദഗതിച്ചട്ടമനുസരിച്ച് ഖനനം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ പേരിൽ ഏത് സ്വകാര്യ നിക്ഷേപകനും പണമടച്ച് വനഭൂമി സ്വന്തമാക്കാമെന്ന തലത്തിലേക്ക് നിയമം മാറും ഗ്രീൻ ക്രെഡിറ്റുവെച്ച് നിക്ഷേപകന് വനഭൂമി ഖനനമുൾപ്പെടെയുള്ള സ്വകാര്യാവശ്യ ങ്ങൾക്കായി ഇഷ്ടംപോലെ ഉപയോഗിക്കാം. പകരമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള തരിശായതോ ക്ഷയിച്ചുപോയതോ ആയ വനഭൂമി കണ്ടെത്തി അറിയിക്കണം. ഇവിടെ നിക്ഷേപകൻ അടയ്ക്കുന്ന പണമുപയോഗിച്ച് രണ്ടു വർഷത്തിനുള്ളിൽ മരം നടണം. ഒരു തൈ നടുമ്പോൾ അത് നിക്ഷേപകന്റെ ഒരു ഗ്രീൻക്രെഡിറ്റായി കണക്കാക്കപ്പെടും.

കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയ വനസംരക്ഷണ ഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 24-ന് ഇറക്കിയ ചട്ടത്തിലാണ് നിയമത്തിൽ സൂചിപ്പിക്കാത്ത ഭേദഗതി വ്യവസ്ഥ കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ പകരം വനവത്കരണമുറപ്പാക്കി മാത്രം വനഭൂമി വിട്ടുനൽകുന്ന വ്യവസ്ഥകാരണമാണിത്. 1996-ൽ സുപ്രീംകോടതിയിലെ ഗോദവർമൻ തിരുമുൽപ്പാട് കേസുകൂടി വന്നതോടെ രാജ്യത്ത് വനശോഷണം വൻ തോതിൽ പിടിച്ചുനിർത്താനായിരുന്നു. പുതിയ ഭേദഗതിയോടെ ഇതാണ് അട്ടിമറിക്കപ്പെടുന്നത്.

നടുന്ന മരത്തിന്റെ എണ്ണത്തിനുപകരമായി വലിയ കാടുതന്നെ ഖനനാവശ്യത്തിനും മറ്റുമായി സ്വന്തമാക്കാൻ അനുവദിക്കുന്നത് പാരിസ്ഥിതികാഘാതം ക്ഷണിച്ചുവരുത്തുമെന്നത് ഉറപ്പാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )