വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികളുടെ സമരം 14-ാം ദിവസത്തിലേയ്ക്ക്

വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികളുടെ സമരം 14-ാം ദിവസത്തിലേയ്ക്ക്

  • നാല് ദിവസം മാത്രമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ബാക്കിയുള്ളത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികൾ രാപകൽ സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 14 ദിവസം. നാല് ദിവസം മാത്രമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ബാക്കിയുള്ളത്.

ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് സർക്കാരിന്റെ കനിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 259 പേർക്ക് മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )