വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും

വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും

  • 967 പേരുള്ള ലിസ്റ്റിൽ നിന്നും 337 പേർക്കാണ് ജോലി ലഭിച്ചത്

തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിൻ്റെ കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഇനി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 600 ലധികം ഉദ്യോഗാർഥികളുടെ പ്രതീക്ഷയും സ്വപ്‌നവുമാണ് അവസാനിക്കുന്നത്.

ഇതിനിടെയാണ് പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പോലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയിൽ പ്രവേശിക്കാത്ത 4 ഒഴിവിലേക്കും ഉൾപ്പടെ 45 പേർക്ക് കൂടി നിയമന ശിപാർശ ലഭിച്ചു. ഇതോടെ 967 പേരുള്ള ലിസ്റ്റിൽ നിന്നും 337 പേർക്കാണ് ജോലി ലഭിച്ചത്. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )