
വയനാടിനായി കൈകോർക്കാൻ കൊയിലാണ്ടി നഗരസഭയും
കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ദുരിതത്തിൽ കഴിയുന്ന ആളുകൾക്ക് ഒരു കൈത്താങ്ങാവാൻ കൊയിലാണ്ടി നഗരസഭ.
കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, കുടിവെള്ളം, സാനിറ്ററി നാപ്‌കിന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള കൊയിലാണ്ടി നഗരസഭ പ്രദേശത്തുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കൊയിലാണ്ടി നഗരസഭ ഓഫീസിൽ എത്തിക്കാവുന്നതാണ്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പാക്ക് ചെയ്‌ത ഭക്ഷ്യവസ്‌തുക്കളും മാത്രം എത്തിക്കുവാനും ശ്രദ്ധിക്കണം.