
വയനാടിനൊരു ഗോൾ ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ്
- കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: ‘ഗോൾ ഫോർ വയനാട്’ ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
ഐഎസ്എൽ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണ് ‘ഗോൾ ഫോർ വയനാട്’. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും നൽകി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, ഡയറക്ടർ നിഖിൽ ബി നിമ്മഗഡ്ഡ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശുശെൻ വശിഷ്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുഖ്യമന്ത്രിക്ക് ബ്ലാസ്റ്റേഴ് സിന്റെ ജേഴ്‌സിയും സമ്മാനിച്ചു.
CATEGORIES News
