
വയനാടിന് കൈത്താങ്ങായി എടച്ചേരി ഗ്രാമപ്പഞ്ചായത്ത്
- എടച്ചേരി ഗ്രാമപ്പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷംരൂപ നൽകി
എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷംരൂപ നൽകി. കളക്ടർ സ്നേഹിൽകുമാർസിങിന് എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മിനി തുക കൈമാറി.
എടച്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രാജൻ, സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാജൻ കൊയിലോത്ത്, പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ആണ് തുക കൈമാറിയത്.
CATEGORIES News