വയനാട്ടിലെ ഉരുൾപൊട്ടൽ;കടങ്ങൾ എഴുതിത്തള്ളണം

വയനാട്ടിലെ ഉരുൾപൊട്ടൽ;കടങ്ങൾ എഴുതിത്തള്ളണം

  • 15 ദിവസത്തിനകം നടപടി എടുക്കണമെന്നാണ് നിർദേശം

കൊച്ചി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.). ഇതിനാവശ്യമായ നടപടികൾ 15 ദിവസത്തിനകം എടുക്കണമെന്ന നിർദേശമാണ് നൽകിയത്.

ബാങ്കിങ് മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽനടന്ന യോഗത്തിൽ റെയിൽവേ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതലഗതാഗതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. പരമ്പരാഗതമേഖലയ്ക്ക് ഊന്നൽ നൽകി കൂടുതൽ ‘മുദ്ര’ വായ്‌പകൾ ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു.

തീരദേശപരിപാലന നിയമത്തിൽ സമാനസ്വഭാവമുള്ള പഞ്ചായത്തുകളെ തരംതിരിച്ചപ്പോഴുള്ള വേർതിരിവ് അടിയന്തരമായി പരിഹരിക്കണം. 2011-ലെ ജനസംഖ്യ സെൻസസ് അനുപാതത്തിനുപകരം നിലവിലെ ജനസംഖ്യയും പഞ്ചായത്തുകളുടെ മാറിയ നഗരസ്വഭാവവും കണക്കാക്കി ഒഴിവാക്കപ്പെട്ട പഞ്ചായത്തുകളെക്കൂടി സി.ആർ.ഇസഡ് ഭേദഗതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നടപടിസ്വീകരിക്കണമെന്നും നിർദേശിച്ചു. ഇതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്ന് സംസ്ഥാനം ഉറപ്പുനൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )