
വയനാട് ഉരുൾപൊട്ടൽ;ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
- മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം,അംഗവൈകല്യം സംഭവിച്ചവർക്ക് 75000
തിരുവനന്തപുരം :വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതർക്ക് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് അടിയന്തര ധന സഹായം പ്രഖ്യാപിച്ചത്. ഉരുൾ പൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവർക്ക് 75000 രൂപയുമാണ് സർക്കാർ പ്രക്യാപിച്ചത്.
CATEGORIES News