വയനാട് ഉരുൾപൊട്ടൽ ; ടൗൺഷിപ്പ് നിർമാണ ചുമതല ഊരാളുങ്കലിന്

വയനാട് ഉരുൾപൊട്ടൽ ; ടൗൺഷിപ്പ് നിർമാണ ചുമതല ഊരാളുങ്കലിന്

  • രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്ക്വയർ ഫീറ്റുള്ള വീടുകളാണു നിർമിക്കുന്നത്

തിരുവനന്തപുരം:വയനാട് മുണ്ടക്കെ പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചു . കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്സ്കോൺ ആണു നിർമാണ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്ക്വയർ ഫീറ്റുള്ള വീടുകളാണു നിർമിക്കുന്നത്. ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.നേരത്തെ, ടൗൺഷിപ്പിനായി സർക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ എൽസ്റ്റൺ, ഹാരിസൺസും സമർപ്പിച്ച ഹരജി തള്ളിയായിരുന്നു കോടതി വിധി.ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ എൽസ്റ്റൺ, ഹാരിസൺസും സമർപ്പിച്ച ഹരജി തള്ളിയായിരുന്നു കോടതി വിധി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )