വയനാട് ദുരന്തം ; കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ?

വയനാട് ദുരന്തം ; കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ?

  • സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താല്പര്യം കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്.

സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത് എന്നും ഫോസ്റ്റർ കെയറും ദത്തെടുക്കലും നടക്കുന്നത് നിയമപരമായ നടപടികളിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത് സിഎആർഎ (Central Adoption Resource Authority) രജിസ്റ്റർ ചെയ്ത‌ിട്ടുള്ളവർക്കാണെന്നും ആറ് മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

സിഎആർഎയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ പങ്കുചേരാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )