വയനാട് ദുരന്തം;2 മാസത്തേക്ക് കെഎസ്‌ ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല

വയനാട് ദുരന്തം;2 മാസത്തേക്ക് കെഎസ്‌ ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല

  • 385 ഓളം വീടുകൾ പൂർണ്ണമായും തകർന്നതായി കെഎസ്‌ഇബി കണ്ടെത്തി

മേപ്പാടി :വയനാട് ദുരന്തബാധിത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് കെഎസ്‌ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല.

നിലവിലെ കുടിശ്ശിക ഈടാക്കരുതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായുള്ള കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെകെ നായർ, അംബേദ്‌കർ കോളനി, അട്ടമല, അട്ടമല പമ്പ് ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ 1139 ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ 385 ഓളം വീടുകൾ പൂർണ്ണമായും തകർന്നു പോയതായി കെഎസ്‌ഇബി കണ്ടെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )