
വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റ് – സുപ്രീംകോടതി
- ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല
ന്യൂഡൽഹി: പൗരന്റെ വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല.സ്കൂൾ സർട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാർ കാർഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ്,ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015-ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിൻ്റെ 94-ാം വകുപ്പ് പ്രകാരം സ്കൂൾ സർട്ടിഫിക്കറ്റിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
CATEGORIES News