വരുന്നു തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി

വരുന്നു തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി

  • മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2000 ബുക്കുകൾ, മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ, സ്പോക്കൺ ഇംഗ്ലീഷ്, മത്സര പരീക്ഷാ സഹായികൾ, പൊതുവിജ്ഞാന ബുക്കുകൾ എന്നിവ ഇ- ലൈബ്രറിയിൽ ലഭ്യമാക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി ഒരുക്കുന്നതിന് സർക്കാർ അനുമതി. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് മാർക്കിനാണ് ചുമതല. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശസ്ഥാപനങ്ങളുടെ ലൈബ്രറികളിൽ ഇ-ലൈബ്രറി സൗകര്യം ഒരുക്കുന്നതിന് വകുപ്പ് അനുമതി നൽകിയത്. പുസ്തകങ്ങൾ, ജേർണലുകൾ, പത്രങ്ങൾ, വിജ്ഞാനപ്രദമായ മറ്റ് ലേഖനങ്ങൾ എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ കംപ്യൂട്ടർ വഴി വായിക്കാൻ അവസരമൊരുക്കും.

മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2000 ബുക്കുകൾ, മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ, സ്പോക്കൺ ഇംഗ്ലീഷ്, മത്സര പരീക്ഷാ സഹായികൾ, പൊതുവിജ്ഞാന ബുക്കുകൾ എന്നിവ ഇ- ലൈബ്രറിയിൽ ലഭ്യമാക്കും. അഞ്ച് കമ്പ്യൂട്ടർ, കസേര, മേശ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )