
വരുന്നൂ രാമായണം-ഏറ്റവും മുതൽ മുടക്കുള്ള ചിത്രം
- ബഡ്‌ജറ്റ് 100 മില്യൺ യുഎസ് ഡോളർ
ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമെന്ന പുതിയൊരു റെക്കോർഡ് കൂടി സൃഷ്‌ടിക്കുകയാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘രാമായണം’. രാമായണകഥ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്.
എന്നാൽ ചിത്രം പുതിയ ചരിത്രം എഴുതിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം എന്ന പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബഡ്‌ജറ്റ്. ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവർത്തകർ പറയുന്നു .