
വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു
- പൂവ്വത്തിക്കൽ സ്വദേശി മുജീബ് റഹ്‌മാന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ആക്രമിച്ചത്
മുക്കം: ഓമശ്ശേരി – മുക്കം റോഡിൽ മുക്കം ഹയർസെക്കൻഡറി സ്‌കൂൾ റോഡിനു സമീപം വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു. അടുത്തുള്ള വയലിലേയ്ക്ക് കച്ചവടത്തിന് ഉപയോഗിക്കുന്ന തട്ടും മറ്റ് ഉപകരണങ്ങളും വലിച്ചെറിഞ്ഞു. ഒട്ടേറെ പഴ വർഗങ്ങൾ വാരിവലിച്ചിട്ടു നശിപ്പിച്ചു.

പൂവ്വത്തിക്കൽ സ്വദേശി മുജീബ് റഹ്‌മാന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ആക്രമിച്ചത്. ഇവിടെ കച്ചവടം ചെയ്യരുതെന്നു പറഞ്ഞു നേരത്തെ 2 പേർ ഭീഷണിപ്പെടുത്തിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
CATEGORIES News