
വാടക വീടുകളിൽ താമസിക്കുന്നവർക്കും സൗജന്യ കുടിവെള്ളം ലഭിക്കും
- അപേക്ഷകൾ ജനുവരി 1 മുതൽ 31 വരെ സമർപ്പിക്കാം
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യ കുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ 31 വരെ സമർപ്പിക്കാം. ആനുകൂല്യം അനുവദിക്കുന്നത് പ്രതിമാസം 15 കിലോ ലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ്. 2026-ൽ ബിപിഎൽ. ആനുകൂല്യം ലഭിക്കുന്നതിനായി, നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകൾ 2026 ജനുവരി 31-ന് മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം.

ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ റേഷൻ കാർഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അർഹതയുള്ളവർക്ക് ആനുകൂല്യം അനുവദിക്കും. വാട്ടർ ചാർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് അപേക്ഷ കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്‌താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.
