
വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം
- പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ തകർന്ന് വീണു
കുവൈത്ത് സിറ്റി:ഹവല്ലിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം. ഹവല്ലിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിനോട്ട് ചേർന്ന മുറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ തകർന്ന് വീണു . അപകടത്തിൽ ആർക്കും പരിക്കില്ല. എന്നൽ പൊട്ടിത്തെറിയിൽ മുറിയിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു.