
വാട്സാപ്പിലൂടെ മുത്തലാഖ് : യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്
- അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്
കാസർഗോഡ്:വാട്‌സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അബ്ദുൾ റസാഖിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇയാൾ കഴിഞ്ഞ മാസം 21നാണ് 21 വയസുകാരിയെ വാട്‌സാപ്പിലെ ശബ്‌ദ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.കൂടാതെ സ്ത്രീധന പീഡന നിയമമനുസരിച്ച് ഇയാളുടെ ഉമ്മ, സഹോദരി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
CATEGORIES News