
വാട്സ്ആപ്പിൽ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ
- ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളുമാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിയ്ക്കുന്നത്
വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് മാതൃ കമ്പനി മെറ്റ. വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ മനോഹരമാക്കുന്ന പുതിയ ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളുമാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിയ്ക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുത്തൻ അപ്ഡേറ്റുകൾ അവതരിപ്പിച്ച് മെറ്റ പറയുന്നത്.

‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ പുതുവർഷത്തിൽ പുതിയ ഫീച്ചറുകളും ഡിസൈൻ അപ്ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തൻ ക്യാമറ ഇഫക്ടുകളും, സെൽഫി സ്റ്റിക്കറുകളും, ഷെയർ എ സ്റ്റിക്കർ പാക്കും, ക്വിക്കർ റിയാക്ഷനുകളുമാണ് ഇതിലുള്ളതെന്നും’ മെറ്റ കൂട്ടിച്ചേർത്തു.കൂടാതെ പുതിയ വർഷത്തിൽ കൂടുതൽ ഫീച്ചറുകൾ വാട്‌സ്ആപ്പിലേക്ക് കൊണ്ടുവരുമെന്ന അറിയിപ്പ് കൂടി മെറ്റ ഇറക്കിയിട്ടുണ്ട്.
CATEGORIES News